Advertisement

മുഖ്യമന്ത്രി ഗവർണറുമായി ഒത്തുകളിച്ചു: പ്രതിപക്ഷ നേതാവ്

January 29, 2020
Google News 1 minute Read

ഗവർണർക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഗവർണറുമായി ഒത്തുകളിച്ചു. സർക്കാരിനും ഗവർണർക്കുമിടയിൽ അന്തർധാര സജീവമെന്നും ചെന്നിത്തല. ആർഎസ്എസ് ഏജന്റാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണരെ തിരിച്ചു വിളിക്കണമെന് നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് സർക്കാർ തല്ലിച്ചതച്ചെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ഗവർണർക്കെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു

അതേ സമയം, നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകർക്കുന്നു. വിമർശനം സർക്കാർ നയമല്ല, കാഴ്ചപ്പാടാണ്. വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവർണർ. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.

നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്തിരുന്ന് പ്രതിഷേധം നടത്തി. നിയസഭയിൽ എത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ വഴിയടച്ച് ഗവർണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിച്ചു. ഗവർണർ പ്രധാന കവാടത്തിന് മുന്നിൽ എത്തിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചു. ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here