Advertisement

എൻപിആർ കണക്കെടുപ്പിന് അധ്യാപകരെ വിട്ട് നൽകണം; സർക്കാരിന്റെ വിലക്ക് മറികടന്ന് കൊടുവള്ളി നഗരസഭയുടെ നോട്ടീസ്

January 29, 2020
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ വിലക്ക് മറികടന്ന് ദേശീയ ജനസംഖ്യാ രജിസ്റ്റർ കണക്കെടുപ്പിന് അധ്യാപകരെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയുടെ നോട്ടീസ്. സർക്കാരിന്റെ സർക്കുലർ മറികടന്നാണ് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭ സകൂളുകൾക്ക് അധ്യാപകരെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഈ മാസം 21നാണ് സെൻസസ് ഡയറക്ട്രേറ്റിൽ നിന്നുള്ള കത്ത് സഹിതം നോട്ടീസ് അയച്ചത്.

പത്ത് സ്‌കൂളുകൾക്കാണ് നോട്ടീസ് നൽകിയത്. ഇതിൽ നാല് സ്‌കൂളുകൾ ഇതിനോടകം ലിസ്റ്റ് കൈമാറി. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ ലിസ്റ്റ് കൈമാറും. നോട്ടീസ് അയക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു. എന്നാൽ അത്തരം ഒരു നിർദേശം ലഭിച്ചിട്ടില്ലെന്ന് ഹെഡ് ക്ലർക്ക് പ്രതികരിച്ചു.

എൻപിആറിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നിരന്തരമായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുകയാണ്. എൻപിആർ സംബന്ധിച്ച എല്ലാ നടപടികളും സർക്കാർ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് അറിയിച്ച് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്.

 

npr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here