Advertisement

ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി; അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങള്‍

January 29, 2020
Google News 1 minute Read

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങള്‍. ബ്രിട്ടനും യുഎഇയും ഈജിപ്തും പദ്ധതിയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ജോര്‍ദാന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ പദ്ധതിയെ എതിര്‍ത്തു. ഇന്നലെയായിരുന്നു പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ബ്രിട്ടന്‍ അഭിനന്ദിച്ചു. അമേരിക്കയുടെ ഇടപെടല്‍ ഒരു സുപ്രധാന തുടക്കമാണെന്ന് യുഎഇയും ഈജിപ്തും അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപിന്റേത് സമാധാനക്കരാറല്ലെന്നും ഈ പ്രഖ്യാപനം ഉപരോധത്തിന്റെയും അടിച്ചമര്‍ത്തലിന്റേതുമാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. പലസ്തീനിയന്‍ ഭൂമിയിലേക്കുള്ള അധിനിവേശമെന്നാണ് ജോര്‍ദാന്‍ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. തുര്‍ക്കിയും പലസ്തീന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ജെറുസലേം പലസ്തീന്റെ തലസ്ഥാനമാണെന്നും മുസ്ലീം രാഷ്ട്രത്തിന്റെ ഹൃദയമാണെന്നുമായിരുന്നു തുര്‍ക്കിയുടെ പ്രതികരണം. നാണംകെട്ട കരാറെന്നാണ് ലെബനോനിലെ ഹെസ്‌ബൊള്ള സംഘടന ട്രംപിന്റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. പലസ്തീന് മേലുള്ള അമേരിക്കയുടെ ലജ്ജാകരമായ കൈയ്യേറ്റം എന്നാണ് യെമനിലെ ഹൂതികള്‍ ട്രംപിന്റെ തീരുമാനത്തോട് പ്രതികരിച്ചത്. സൗദി അറേബ്യയും പലസ്തീനെ അനുകൂലിച്ചപ്പോള്‍ ഇരുരാജ്യങ്ങളും സമാധാനപരമായി മുന്നോട്ടുപോകാനായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.

 

Story Highlights : Trump's West Asian Peace Plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here