Advertisement

കൊറോണ വൈറസ് ബാധ; തത്സമയ വിവരങ്ങൾ അറിയാൻ വെബ് സൈറ്റ്

January 31, 2020
Google News 0 minutes Read

കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങൾ അറിയാൻ പുതിയ വെബ്‌സൈറ്റ്. കൊറോണ വൈറസ് എത്ര പേരിലേക്ക് പടർന്നു പിടിച്ചു. എത്ര പേരുടെ രോഗം ഭേദമായി തുടങ്ങിയ കാര്യങ്ങളാണ് വെബ്‌സൈറ്റിലൂടെ ലഭ്യമാകുക. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ വെബ് സൈറ്റ് രൂപ കൽപന ചെയ്തിരിക്കുന്നത്. 9,776 പേരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതായും 213 പേർ മരിച്ചതായും 187 പേരുടെ രോഗം സുഖപ്പെട്ടുവെന്നുമാണ് വെബ് സൈറ്റിലെടെ വ്യക്തമാകുന്നത്.

മാത്രമല്ല, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പേരും വൈറസ് ബാധിതരുടെ എണ്ണവും വെബ്സൈറ്റിൽ ലഭ്യമാണ്. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ മാപ്പ് കൂടി ഉൾപ്പെടുത്തിയാണ് വെബ്‌സൈറ്റ് രൂപ കൽപന ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here