Advertisement

‘യോഗി ആദിത്യനാഥിനെ ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണം’; ആവശ്യവുമായി ആംആദ്മി

February 2, 2020
Google News 0 minutes Read

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ആംആദ്മി. സിഎഎയ്‌ക്കെതിരെ ഷഹീൻ ബാഗിൽ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ മോശമായ പരാമർശം നടത്തിയ സാഹചര്യത്തിലാണ് യോഗിയെ വിലക്കണമെന്ന ആവശ്യവുമായി ആംആദ്മി രംഗത്തെത്തിയത്.

കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീൻ ബാഗിൽ പ്രക്ഷോഭം നടത്തുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ യോഗിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് രംഗത്തെത്തിയിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഷഹീൻ ബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊർജിതമാക്കുകയാണ് ബിജെപി. പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ഷഹീൻ ബാഗ് വിഷയം ഉയർത്തിക്കാട്ടിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here