Advertisement

നടി പാർവതി നമ്പ്യാർ വിവാഹിതയായി

February 2, 2020
Google News 0 minutes Read

നടി പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുടുംബാഗംങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജയറാം നായകനായി എത്തിയ പട്ടാഭിരാമനിലാണ് പാർവതി ഒടുവിലായി അഭിനയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here