Advertisement

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധത്തിൽ അണിചേരാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഭയം: യോഗേന്ദ്ര യാദവ്

February 2, 2020
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ജനങ്ങൾക്കൊപ്പം അണിചേരാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഭയമാണെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

Read Also: അരുന്ധതി റോയ് തികഞ്ഞ മദ്യപയും തലയ്ക്ക് വെളിവില്ലാത്തവരുമെന്ന് അഡ്വ. ജയശങ്കർ; വിവാദം, പരാതി

നിയമത്തിനെതിരെ കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് ഐക്യസമരം ഉണ്ടായത് പോലെ ദേശീയതലത്തിലും പ്രതിപക്ഷം ഒന്നിക്കണം. ഡൽഹി തെരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ പ്രചാരണം അഴിച്ചുവിടുകയാണ്. കേന്ദ്ര ബജറ്റ് കർഷകർക്ക് ഒരു പ്രയോജനവും ചെയ്യാത്തതാണെന്നും യോഗേന്ദ്ര യാദവ് തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനെത്തിയ ഇടത് പക്ഷ നേതാവ് കനയ്യ കുമാറിനെ തടഞ്ഞു വച്ചതിന് ഉദ്യോഗസ്ഥരെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു. ‘ജനാധിപത്യമുള്ള രാജ്യത്ത് ആർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ആരെങ്കിലും സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ അതിൽ നിയമപരമായി ഒരു പ്രശ്നവുമുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രതിഷേധക്കാർക്ക് സുരക്ഷയും ഉറപ്പ് വരുത്തണം.’ നിതീഷ് കുമാർ വെസ്റ്റ് ചമ്പാരനിലെ ജില്ലാ മജിസ്ട്രേറ്റിനോട് ഇങ്ങനെ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

 

 

yogindra yadav, anti caa protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here