Advertisement

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി

February 2, 2020
Google News 1 minute Read

ഇറ്റലിയും ബ്രിട്ടനും റഷ്യയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 23 ആയി. അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആയി. 11, 943 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടരുന്നത് തുടരുകയാണ്. ഇറ്റലി, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങളാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആയി. ഇന്നലെ മാത്രം ചൈനയിൽ 45 പേരാണ് മരിച്ചത്. 11, 943 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിലേ്ക്കുള്ള യാത്ര പൂർണമായും ഒഴിവാക്കാനാണ് അമേരിക്കയുടെ നിർദേശം.

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചൈനയിൽ സമീപകാലത്ത് പോയവർക്ക് സിംഗപ്പൂർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ചൈനീസ് പാസ്പോർട്ട് ഉള്ളവർക്ക് വീസ നൽകുന്നതും നിർത്തി. ചൈനയിൽ നിന്നുള്ളവർക്ക് സിംഗപ്പുർ വഴി മറ്റിടങ്ങളിലേക്കു പോകാനും വിലക്കുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വിമാനയാത്ര ഇടത്താവളമാണ് സിംഗപ്പുർ. ഇറ്റലി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇറാനും ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തങ്ങളുടെ പൗരന്മാരെ വിമാനങ്ങളിൽ ചൈനയിൽനിന്ന് ഒഴിപ്പിച്ചുവരികയാണ്. അതേസമയം ചൈനയിലെ നാൻജിങ്ങിൽ മാർച്ചിൽ നടക്കേണ്ടിയിരുന്ന ലോക ഇൻഡോർ അത്ലറ്റിക്സ് ചാംപ്യൻഷിപ് 2021 ലേക്ക് മാറ്റി.

Story Highlights- Corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here