Advertisement

കൊറോണ; ചൈനയിൽ നിന്നുള്ളവർക്ക് ഇ-വിസ താത്കാലികമായി നിർത്തി ഇന്ത്യ

February 2, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന മറ്റ് പൗരന്മാർക്കും നിരോധനം ബാധകമാണ്.
ഇന്ത്യയിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ടവർ ഇന്ത്യൻ എംബസിയുമായോ വിസ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

അതേസമയം, ചൈനയിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ഇയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെ 9.40 നാണ് വിമാനം ഡൽഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യൻ സ്വദേശികളുമാണ് എത്തിയത്.

story highlights- corona virus, e visa, china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here