Advertisement

കൊല്ലം അഞ്ചലിൽ തടി മില്ലിന് തീപിടിച്ചു; 50 ലക്ഷം രൂപയുടെ നാശനഷ്ടം

February 2, 2020
Google News 1 minute Read

കൊല്ലം അഞ്ചലിൽ തടി മില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. വൈകുന്നേരം മൂന്നരയോടെയാണ് അഞ്ചൽ പ്രദേശത്തെ മുഴുവൻ ഭീതിയിലാഴ്ത്തി തീപിടുത്തമുണ്ടായത്. അഞ്ചൽ കുളത്തൂപ്പുഴ റോഡിലെ കൈതാടിയിൽ ശ്രീകൃഷ്ണ സാമിൽ എന്ന സ്ഥാപനത്തിലായിരുന്നു തീപിടുത്തം. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read Also: പൗരത്വ നിയമ ഭേദഗതി; പ്രതിഷേധത്തിൽ അണിചേരാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഭയം: യോഗേന്ദ്ര യാദവ്

കടയുടെ സമീപത്തുള്ള വീട്ടുകാർ തീ പടരുന്നത് കണ്ട് കടയുടമ സലീമിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പുനലൂർ, കടക്കൽ എന്നിവിടങ്ങളിൽ നിന്ന് നാല് യൂണിറ്റ് അഗ്നിശമനസേനാ സംഘം എത്തി. രണ്ട് മണിക്കൂറോളം പണിപ്പെട്ട ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിലെ എല്ലാ യന്ത്രങ്ങളും കടയിൽ സൂക്ഷിച്ചിരുന്ന തടിയും കത്തി നശിച്ചു. ജോലിക്കാർ താമസിച്ചിരുന്ന സമീപത്തുള്ള രണ്ട് മുറികൾ പൂർണമായും തീപിടുത്തത്തിൽ നശിച്ചു. സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

 

fire, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here