നിർഭയ കേസ്; ഡൽഹി ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുന്നു

പ്രതികളുടെ വധശിക്ഷ നീളുന്നതിനിടെ നിർഭയ കേസിൽ ഡൽഹി ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുന്നു. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഡൽഹി പട്യാല ഹൗസ് കോടതി നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാരും തീഹാർ ജയിൽ അധികൃതരും സമർപ്പിച്ച ഹർജിയിലാണ് വാദം കേൾക്കുന്നത്. ഒരു കാരണവശാലും വധശിക്ഷ വൈകിപ്പിക്കരുതെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ കോടതിയിൽ കടുത്ത വാദങ്ങൾ നിരത്തി. വധശിക്ഷ വൈകിപ്പിക്കൽ തന്ത്രം എത്ര കൃത്യമായാണ് പ്രതികൾ നടപ്പിലാക്കുന്നതെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വിവരിച്ചു.

Read Also: ആലപ്പുഴയിലെ വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു

പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണ്ടതില്ലെന്നും വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഒരു പ്രതിയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കെ മറ്റ് പ്രതികളെ തൂക്കിലേറ്റാതിരിക്കാൻ നിയമമില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

പ്രതികൾ നിയമവ്യവസ്ഥയെയും ജയിൽ ചട്ടത്തെയും ആസൂത്രിതമായി കബളിപ്പിക്കുകയാണ്. ജയിൽ ചട്ടം 858 പ്രകാരം 14 ദിവസത്തെ ആനുകൂല്യം ദയാഹർജി തള്ളിക്കളഞ്ഞാൽ ലഭിക്കും. 14 ദിവസത്തെ ആനുകൂല്യം ലഭിക്കാൻ വേണ്ടി ഒരോ 13 ദിവസം കൂടുമ്പോഴുമാണ് പ്രതികൾ ഹർജികൾ സമർപ്പിക്കുന്നത്.

മുകേഷ് സിംഗ് 550 ദിവസത്തിന് ശേഷം തിരുത്തൽ ഹർജി നൽകുന്നു. 13 ദിവസങ്ങൾക്ക് ശേഷം ദയാഹർജി നൽകുന്നു. അതിന് ശേഷം വിനയ് ശർമ ദയാഹർജി സമർപ്പിക്കുന്നു, 225 ദിവസമെടുക്കുന്നു. അക്ഷയ് കുമാർ സിംഗ് രണ്ട് വർഷങ്ങൾക്ക് ശേഷം തിരുത്തൽ ഹർജി നൽകുന്നു. പിന്നീട് മുകേഷ് കുമാർ സിംഗിന്റെ ദയാ ഹർജി തള്ളി 13 ദിവസം കഴിയുമ്പോൾ ദയാ ഹർജി നൽകുന്നു. തിരുത്തൽ ഹർജികളും ദയാ ഹർജികളും ജയിൽ നിയമത്തെ കബളിപ്പിക്കാന്‍ വേണ്ടി പ്രതികൾ ഉപയോഗിക്കുകയാണ്. നിലവിൽ അക്ഷയ് കുമാർ സിംഗിന്റെ ദയാ ഹർജി മാത്രമാണ് രാഷ്ട്രപതിയുടെ പരിഗണനയിലുള്ളത്. പവൻകുമാർ ഗുപ്ത ഇതുവരെ ദയാ ഹർജി നൽകിയിട്ടില്ല. ഹർജി തള്ളിയാൽ ഡൽഹി ജയിൽചട്ട പ്രകാരം 14 ദിവസം കൂടി പ്രതിക്ക് ലഭിക്കും. പ്രതികളെ ഒരുമിച്ചു തൂക്കണമോയെന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം നിർണായകമാകും.

 

 

nirbaya case, special sitting in delhi high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top