Advertisement

വെട്ടുകിളി ശല്യം രൂക്ഷം; പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

February 2, 2020
Google News 1 minute Read

വെട്ടുകിളി ശല്യം രൂക്ഷമായതോടെ പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിളകൾക്ക് ഉൾപ്പെടെ വൻ നാശമാണ് വെട്ടുകിളികൾ വരുത്തിവയ്ക്കുന്നത്. വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് 7.3 ലക്ഷം കോടി രൂപയുടെ ദേശീയ കർമ പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതിന് അംഗീകാരം നൽകി.

2019 മാർച്ചിലാണ് പാകിസ്താനിൽ വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. തുടർന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ചു. കൂടാതെ ദക്ഷിണ പഞ്ചാബ്, ഖൈബർ, പഖ്തുൻഖ്വ എന്നിവിടങ്ങളിലും വെട്ടുകിളി ശല്യം രൂക്ഷമായി. ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവിടെ നശിച്ചത്.

story highlights- locust swarms, pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here