Advertisement

കൊറോണ; ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

February 2, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീൻസിൽ ഒരാൾ മരിച്ചു. വുഹാനിൽ നിന്ന് ഫിലിപ്പീൻസിൽ മടങ്ങിയെത്തിയ 44കാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

പനിയും ചുമയും തൊണ്ടവേദനയും രൂക്ഷമായതിനെ തുടർന്നാണ് ഇയാൾ ആുപത്രിയിൽ ചികിത്സ തേടിയത്. ഫെബ്രുവരി ഒന്നിനാണ് ഇയാൾ മരിച്ചത്. ഫിലിപ്പീൻസിൽ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാൾ.

read also: കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്

അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. ചൈനയിലും പുറത്തുമായി 14,499 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

story highlights- corona virus, china, Philippines, death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here