Advertisement

വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

February 2, 2020
Google News 1 minute Read

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതരായി. ഐശ്വര്യയാണ് വധു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും പുതിയ റിലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here