Advertisement

തുര്‍ക്കിയില്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം

February 6, 2020
Google News 1 minute Read

തുര്‍ക്കിയില്‍ ലാന്‍ഡിംഗിനിടെ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 179 പേര്‍ക്ക് പരുക്കുണ്ട്. ഇസ്താംബുളിലെ സബീന ഗോകര്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. റണ്‍വേയില്‍ നിന്ന് റോഡിലേക്ക് ഇടിച്ചിറങ്ങിയ വിമാനം മൂന്നായി പിളര്‍ന്നു.

പെഗാസസ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ നഗരമായ ഇസ്മിറില്‍ നിന്നെത്തിയ വിമാനം ശക്തമായ മഴയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി റോഡിലേക്കിടിച്ചിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനം മൂന്നായി പിളര്‍ന്നു. വിമാനത്തിനകത്ത് നിന്ന് തീപടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് അണയ്ക്കാനായത് വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട ഇസ്താംബുളിലെ സബീന ഗോകര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകള്‍ക്കകം പുനരാരംഭിച്ചു. യാത്രക്കാരില്‍ 22 വിദേശികളുമുണ്ടായിരുന്നു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്.

 

Story Highlights- Three killed in Turkey plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here