മത്സ്യ സംസ്‌കരണ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് വളർച്ചയ്ക്ക് സഹായകം; കേന്ദ്ര മന്ത്രി സോം പ്രകാശ്

മത്സ്യ സംസ്‌കരണ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് മേഖലയുടെ വളർച്ചയ്ക്ക് സഹായമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ്. കൊച്ചിയിൽ സമുദ്രോത്പന്ന ഭക്ഷ്യമേളയിൽ പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കേരളത്തിൽ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾക്ക് ഭരണാനുമതി

സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കായി കൂടുതൽ കേന്ദ്രസഹായം ആവശ്യമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന മേളയിൽ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ പുരസ്‌കാരം അമാൽഗം ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജെ തരകന് സമ്മാനിച്ചു.

 

fish processing, som prakash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top