ഭീകരതയെ നേരിടാന്‍ ശ്രീലങ്കയുമായി ഒന്നിച്ച് നീങ്ങും ; നരേന്ദ്ര മോദി

ഭീകരതയെ നേരിടാന്‍ ഒന്നിച്ച് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും സംയുക്ത പ്രസ്താവന. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തെ തുറന്ന മനസോടെ സമീപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയിലെ വികസനപദ്ധതികള്‍ക്കായി 400 ദശലക്ഷം ഡോളര്‍ ധനസഹായവും മോദി പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം മാനവികതയ്ക്ക് നേരെയുള്ള പ്രഹരമാണെന്ന് മഹിന്ദ രജപക്‌സെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്ക്ക് എതിരെ ഇന്ത്യയും ശ്രീലങ്കയും ഒന്നിച്ചു പോരാടും. പ്രതിരോധം, വ്യാപാരം, വിനോദസഞ്ചാരം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.

രാവിലെ രാഷ്ട്രപതി ഭവനില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് സ്വീകരണം നല്‍കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും മഹിന്ദ രജപക്‌സെ കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മഹിന്ദ രജപക്‌സെ, വാരാണസി, ബോധ് ഗയ, തിരുപതി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

 

Story Highlights- Narendra Modi,  Sri Lankan Prime Minister Mahinda Rajapakseനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More