ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതിയാവും : കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി

ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതി ഭാഗം അവരുടെ രാജ്യം വിടുമെന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി. ഹൈദരാബാദിലെ സന്ത് രവിദാസ് ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൗരത്വ നിയമ ഭേദഗതി എങ്ങനെയാണ് ഇന്ത്യയില്‍ താമസിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെളിയിക്കണമെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.

മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് സിഎഎ കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആ രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കും പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇന്ത്യ ബംഗ്ലാദേശിലുള്ളവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകും. ആരാണ് ഇതിന് ഉത്തരവാദിത്വം വഹിക്കുക. ചന്ദ്രശേഖര റാവുവോ രാഹുല്‍ ഗാന്ധിയോ വഹിക്കുമോ, എന്നായിരുന്നു കിഷന്‍ റെഡ്ഡിയുടെ ചോദ്യം.
Story Highlights- Citizenship Amendment Act, India promises citizenship, 
                  Bangladesh's population, G Kishan Reddy


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More