Advertisement

കൊറോണ വൈറസ് ; ഇന്ത്യയില്‍ പരിശോധന ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി

February 13, 2020
Google News 2 minutes Read

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മന്ത്രിതല സമിതി സാഹചര്യങ്ങള്‍ നീരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്ന മൂന്ന് കൊറോണ് കേസുകളില്‍ ഒരെണ്ണം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കൊറോണ ബാധിച്ച ആളുമായി ബന്ധപ്പെട്ടിരുന്ന 250 പേരെ നിരീക്ഷിച്ചിരുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശത്തുനിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ ജപ്പാന്‍ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ചിരുന്ന രണ്ട് ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

 

Story Highlights-  Corona virus, Union Health Minister, inspection tightened India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here