മലയാളി ആരാധകന് ആദരാഞ്ജലികളുമായി എഎസ് റോമ

മലയാളി ആരാധകന് ആദരാഞ്ജലി അർപ്പിച്ച് ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബായ എഎസ് റോമ. ഇറ്റാലിയൻ ക്ലബ്ബ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘പ്രിയ നിക്കോളാസ്, ആദരാഞ്ജലികൾ, നിങ്ങളെ എന്നും ഓർക്കും.’

നിക്കിക്ക്  ക്ലബ്ബും  ക്ലബ്ബിലെ പ്രസിദ്ധ താരം ഫ്രാൻസിസ് ടോട്ടിയും ജീവനായിരുന്നു. അഞ്ചാം ക്ലാസ് വരെ റോമിൽ പഠിച്ച നിക്കി അത് വരെ റോമാ ക്ലബിൽ കളിച്ചു. പിന്നീട് പ്ലസ്ടു വരെ കോട്ടയത്തായിരുന്നു പഠനം.

നിക്കോളാസ് കണ്ടത്തിപ്പറമ്പിൽ (21) റോമിൽ നടന്ന കാർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. നെതർലാന്‍റ്സില്‍ സ്‌പോർട്‌സ് മാനേജ്‌മെന്റ് പഠിച്ചിരുന്ന നിക്കോളാസ് ജനിച്ചത് റോമിലാണ്. അവധിക്ക് റോമിലെത്തിപ്പോഴായിരുന്നു അപകടം.

അമ്മ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. കൂടാതെ ഫുട്‌ബോൾ കളിക്കാൻ താത്പര്യമുള്ള, അതിന് സാഹചര്യങ്ങളില്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കാനും തീരുമാനമുണ്ട് . അമ്മ കോട്ടയം സ്വദേശിനിയായ മേരി പൂവക്കോട്ട് റോമിൽ നേഴ്‌സാണ്. അച്ഛൻ തോപ്പുംപടി സ്വദേശിയായ ജോൺസൺ ഏഴ് വർഷം മുൻപ് മരിച്ചു. ഒരു സഹോദരിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top