Advertisement

അഞ്ച് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യയുടെ ജംബോ കരിപ്പൂരിൽ മടങ്ങിയെത്തി

February 17, 2020
Google News 1 minute Read

റൺവേ നവീകരണത്തിന്റെ ഭാഗമായി നിർത്തിവെച്ച എയർ ഇന്ത്യയുടെ ജംബോ വിമാനം വീണ്ടും അഞ്ച് വർഷത്തിന് ശേഷം കരിപ്പൂരിലെത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ വിമാനത്തെയും യാത്രക്കാരെയും സ്വീകരിച്ചു. ആഴ്ചയിൽ രണ്ട് ദിവസമാണ് വിമാനം സർവീസ് നടത്തുക.

രാവിലെ 7:10 ന് 392 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു. വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവൃത്തി കാരണം അഞ്ചുവർഷം മുമ്പാണ് എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. റൺവേ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും സർവീസ് പുനരാംരംഭിച്ചിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. കരിപ്പൂരിലെത്തിയ യാത്രക്കാരെയും ക്യാപ്റ്റനടക്കമുള്ള ഫ്‌ളൈറ്റ് ജീവനക്കാരെയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ നിന്ന് ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.

Story Highlights- Air India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here