ഷഹീന്‍ബാഗിലെ റോഡുകള്‍ തുറക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ റോഡുകള്‍ തുറന്നു കൊടുക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബിജെപി മുന്‍ എംഎല്‍എ നന്ദ് കിഷോറും അഭിഭാഷകനായ അമിത് സാഹ്നിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്.

ഹര്‍ജികളില്‍ ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പൊലീസും നിലപാട് അറിയിച്ചേക്കും. റോഡുകള്‍ അനന്തമായി അടച്ചിടാനാകില്ലെന്നും എല്ലായിടങ്ങളിലു ഇങ്ങനെ പ്രതിഷേധിച്ചാല്‍ എന്താകും അവസ്ഥയെന്നും കോടതി കഴിഞ്ഞതവണ ചോദിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ പതിനഞ്ച് മുതല്‍ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്.

Story Highlights: Shaheenbagh, Suprem Courtനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More