ഫോര്‍ട്ട് കൊച്ചി കായലില്‍ റോറോ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടിലിടിച്ചു; ആളപായമില്ല

ഫോര്‍ട്ട് കൊച്ചി കായലില്‍ റോറോ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടിലിടിച്ചു. ആളപായമില്ല. ജങ്കാറിന്റെ സര്‍വീസ് ചാലിനു കുറുകെ എത്തുകയായിരുന്നു ടൂറിസ്റ്റ് ബോട്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.

ജെട്ടിയില്‍ നിന്ന് ജങ്കാര്‍ നീങ്ങുന്ന സമയത്താണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബോട്ടുകാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ടൂറിസ്റ്റ് ബോട്ടിനെതിരെ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.

ജങ്കാര്‍ സഞ്ചരിക്കുന്ന വഴിയിലൂടെ സാധാരണ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് യാത്രാനുമതി ഇല്ലാത്തതാണ്. വലിയൊരു അപകടമാണ് ഒഴിവായത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടം നടന്ന അതേ ഇടത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത്.

S

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top