വിഎസ് ശിവകുമാറിന്റെ വസതിയില്‍ വിജിലന്‍സ് പരിശോധന 17 മണിക്കൂര്‍ നീണ്ടു ; നിര്‍ണായകമായ രേഖകള്‍ കണ്ടെത്തിയെന്ന് സൂചന

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന്‍റെ വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധന 17 മണിക്കൂര്‍ നീണ്ടു. ശാസ്തമംഗലത്തെ ശിവകുമാറിന്റെ വസതിയില്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്. നിര്‍ണായകമായ രേഖകള്‍ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ബിനാമി ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഖകള്‍ ശേഖരിച്ചത്. ഇവ വിശദമായി പരിശോധിച്ച ശേഷമെ സ്ഥിരീകരിക്കാനാകു എന്ന് വിജിലന്‍സ് വ്യക്തമാക്കി. കേസില്‍ ശിവകുമാറിനോടൊപ്പം പ്രതി ചേര്‍ത്തവരുടെ വീടുകളിലും റെയ്ഡ് നടന്നു. വിഎസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.

 

Story Highlights-Vigilance inspections, VS Sivakumar's residence
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top