Advertisement

കൊറോണ വൈറസ് ബാധ; ചൈനയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നതിൽ ആശങ്ക അറിയിച്ച് ഡബ്ല്യുഎച്ച്ഒ

February 23, 2020
Google News 0 minutes Read

ചൈനയ്ക്ക് പുറത്ത് കൊറോണ ക്രമാതീതമായി വ്യാപിക്കുന്നതിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. ദക്ഷിണകൊറിയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 550 കടന്നു. ഇറാനിലെ മരണം ആറായി.

അതേസമയം, മരണനിരക്കിലും പുതിയ വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവുണ്ടായതായി ചൈന അറിയിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും ചൈനയ്ക്ക് പുറത്തും പുതിയ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്കജനകമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് ഗെബ്രിയേസസ് അറിയിച്ചു.

ദുർബല ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കൊറിയിൽ ഇന്നലെ മാത്രം 100ൽ അധികം പുതിയ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 556 ആയി. ഇതുവരെ നാലു മരണങ്ങളാണ് ദക്ഷിണ കൊറിയിൽ റിപ്പോർട്ട് ചെയ്ത്ത്. ഇറാനിൽ മരിച്ചവരുടെ എണ്ണം ആറായി. രാജ്യത്തെ 14 പ്രവിശ്യകളിലെ സ്‌കുളുകൾ, സംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. കൊറോണ മൂലം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ഇറ്റലിയിലെ പത്ത് നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം മരണനിരക്കിലും പുതിയ വൈറസ് ബാധിതരുടെ എണ്ണത്തിലും ഇന്നലെ താരതമ്യേനെ കുറവുണ്ടായതായി ചൈന അറിയിച്ചു. 2,442 മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ചൈനയിൽ ഇതുവരെ 76,936 പേർക്ക് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here