ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു

പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഗോവയിലെ വാസ്‌കോയിലെ ഐഎന്‍എസ് ഹന്‍സയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്ന് വീഴുന്നതിനിടയില്‍ പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മിഗ് 29 കെ വിമാനം തകര്‍ന്നു വീഴുന്നത്.2019 നവംബറില്‍ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ.

Story highlight: Indian Navy, MiG-29K,  crashed in Goa
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top