സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലെ കൊള്ള; ചട്ട ലംഘനം സർക്കർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി; ട്വന്റിഫോർ ഇംപാക്ട്

സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ അവധിക്കാലത്തെ കൊള്ളാ നിരക്കിനെതിരെ സർക്കർ നടപടി എടുക്കുന്നു. ട്വന്റിഫോർ വാർത്തകൾ ശ്രദ്ധയിൽപെട്ടുവെന്നും ഈ ചട്ട ലംഘനം സർക്കർ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ നടപടി എടുക്കാൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖക്ക് നിർദേശ നൽകിയിട്ടുള്ളതായും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ട്വന്റിഫോർ ഇംപാക്ട്.

ശിവരാത്രി അവധി കഴിഞ്ഞുഈ ഞാറാഴ്ച മലബാറിൽ നിന്നും ബംഗലൂരുവിലേക്കു പോകുന്ന യാത്രക്കാരിൽ നിന്നും സ്വകാര്യ ടൂറിസ്‌റ് ബസ് ലോബിടിക്കറ്റിനുകൊള്ള നിരക്ക് ഈടാക്കുന്ന കാര്യം ട്വന്റിഫോർ പുറത്തു വിട്ടിരുന്നു. സാധാരണ 600 മുതൽ 900 രൂപയാണ് ബാംഗ്ലൂർ യാത്രക്ക്.ഇത് 1400 മുതൽ 1900 രൂപവരെ ഉയർത്തിയിരിക്കുന്ന രേഖകൾ ആണ് ട്വന്റിഫോർ പുറത്തു വിട്ടത്. ഈ വാർത്ത ശ്രദ്ധയിൽപെട്ട ഗതാഗത മന്ത്രി ഉടൻ നടപടി ആരംഭിച്ചു. കർശന നടപടി എടുക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ആർ ശ്രീലേഖയ്ക്കു നിർദേശം നൽകി.

സർക്കാർ നേരത്തെ ചാർജ് നിശ്ചയിച്ചിട്ടുണ്ട്.അതിൽ കൂടുതലായി ഇപ്പോൾ ചാർജ് ഈടാക്കുന്നുണ്ട്. ചട്ടലംഘനമാണ് അത്. പരിശോധിച്ചു കർശന നടപടി എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. അവിനാശി അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയതായും വലിയ തുടർ നടപടി ഉണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ഗതാഗത വകുപ്പ്,ആഭ്യന്തര , തൊഴിൽ വകുപ്പുകളുമായി ചേർന്ന് അപകടങ്ങൾ കുറക്കാൻ ഒരു സമഗ്ര നടപടിയാണ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top