Advertisement

കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി; വിരമിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ; പാർട്ടിയിൽ ഗ്രൂപ്പിസമെന്നും പരാമർശം

February 23, 2020
Google News 1 minute Read

കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാന കമ്മറ്റി അംഗം രവീശ തന്ത്രി കുണ്ടാർ ബിജെപിയിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. നാലാമതും ജില്ലാ അധ്യക്ഷനായി ജെ ശ്രീകാന്തിനെ തെരഞ്ഞെടുത്തിരുന്നു. തന്ത്രിയും സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് വിവരം.

Read Also: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നുണ്ട്; വി മുരളീധരൻ

1994 തൊട്ട് സംഘപരിവാറിലുണ്ട്, ഗ്രൂപ്പ് വളർത്തിയാലേ ഇവിടെ വളർച്ച ഉള്ളൂ. ലോക് സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നടന്ന ചില സംഭവവികാസങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനിയും ഗ്രൂപ്പിസം വളരാൻ അനുവദിക്കാതിരിക്കാനാണ് തന്റെ രാജിയെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതെല്ലാം ഒത്തുതീർപ്പാക്കണം. സമൂഹ മാധ്യമത്തിലൂടെയാണ് അധ്യക്ഷനെ തീരുമാനിച്ചത് അറിഞ്ഞത്. തന്റേതായ ആത്മീയ പ്രവർത്തനങ്ങളിലൂടെ മുൻപോട്ട് പോകുമെന്നും രവീശ തന്ത്രി കുണ്ടാർ ട്വന്റിഫോറിനോട് പറഞ്ഞു. നാളെ ഔദ്യോഗികമായി സംസ്ഥാന പ്രസിഡന്റിന്റെ കൈയിൽ രാജി കത്ത് നൽകുമെന്നും രവീശ തന്ത്രി കുണ്ടാർ.

 

raveesha thanthri kundar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here