Advertisement

പൗരത്വ നിയമ ഭേദഗതി, സിഎഎ വിഷയങ്ങള്‍ ചര്‍ച്ചയായില്ല ; സിഎഎ ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് ട്രംപ്

February 25, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതി, മതസ്വാതന്ത്ര വിഷയങ്ങള്‍ നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ഡോണാള്‍ഡ് ട്രംപ് ഉന്നയിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീകരവാദത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു ട്രംപ്. പാകിസ്താന്‍ , ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

പ്രിയ സുഹ്യത്ത് മോദിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങള്‍ ഒന്നും ട്രംപ് ഉന്നയിച്ചില്ല. വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ചിലമാധ്യമങ്ങള്‍ പൗരത്വ നിയമ ഭേദഗതി വിഷയം ചര്‍ച്ചകളില്‍ ട്രംപ് ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതി, സിഎഎ വിഷയങ്ങള്‍ തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ലെന്ന് ട്രംപ് അറിയിച്ചു. സിഎഎ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ട്രംപ് പറഞ്ഞു.

ബഹുസ്വരതയും വൈവിധ്യവും കാത്ത് സൂക്ഷിക്കുന്ന ഇന്ത്യയെ ട്രംപ് അഭിനന്ദിച്ചു. മുസ്ലിം മതസ്ഥരുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് നരേന്ദ്ര മോദി ട്രംപിനെ അറിയിച്ചു. കശ്മീരില്‍ സ്ഥിതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഉള്ള കഴിവ് മോദിക്ക് ഉണ്ട്. ആവശ്യപ്പെട്ടാല്‍ ഇന്ത്യയുടെയും പാകിസ്താന്റെയും തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് അമേരിക്ക തയാറാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു പ്രതികരണവും നടത്തേണ്ടതില്ലെന്നും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് പറഞ്ഞു. ചോദ്യങ്ങളൊടെല്ലാം തികഞ്ഞ സമചിത്തതയോടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. അഫ്ഗാനിസ്താനില്‍ താലിബാനുമായി ഒപ്പിടുന്ന കരാര്‍ ഭീകരവാദത്തിന് പ്രേത്സാഹനമായി മാറില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

 

Story Highlights: Citizenship Amendment Act, Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here