കൊറോണ വൈറസ് ബാധ; ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധിക്കും

ഇറ്റലിയിലും ഇറാനിലും പുതിയ 19 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ഈ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

ഈ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ ആളുകളും നിർദേശങ്ങൾ പാലിക്കണമെന്നും ഫെബ്രുവരി 10 മുതൽ കൊറിയ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവർ 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി അറിയിച്ചു.

രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിലും രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസോലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

Story highlight: Corona virus, italy, iran, koriya,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top