കൊച്ചിയിലെ യുവാവിന്റെ മരണകാരണം കൊറോണ അല്ല; ആരോഗ്യ മന്ത്രി

കൊച്ചി കളമശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആളിന് കൊറോണ ബാധയില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മരണം കൊറോണ മൂലമല്ലെന്ന് മന്ത്രി അറിയിച്ചു. ആന്തരിക വങ്ങൾ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ട്. രോഗിക്ക് കൊറോണയാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് കൊറോണാ ഭീതി ഒഴിഞ്ഞുവെന്നും മന്ത്രി. എന്നാൽ ജാഗ്രത തുടരും. പല രാജ്യങ്ങളിലും കൊറോണ പടരുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസ് മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്താത്തത്.
Read Also: പനി ബാധിച്ച് ഐസൊലേഷൻ വാർഡിൽ നീരിക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു
കൊറോണ സംശയിച്ചതിനെ തുടർന്ന് കളമശേരിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന രോഗിയാണ് മരിച്ചത്. മരണ കാരണം വൈറൽ ന്യുമോണിയയാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൊറോണ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
രണ്ടര വർഷമായി മലേഷ്യയിൽ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസവുമുള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here