നിര്‍ഭയ കേസ്; പ്രതിയുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി. നാളെ രാവിലെയാണ് വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ഇന്ന് രാവിലെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. പ്രതിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് കുമാറും നല്‍കിയ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. നടപ്പാക്കുന്നതിന് തലേന്ന് ഉച്ചയ്ക്ക് ശേഷം നല്‍കുന്ന ദയാ ഹര്‍ജി വധ ശിക്ഷ നടപ്പാക്കാന്‍ തടസമല്ലെന്നാണ് ജയില്‍ ചട്ടം. മറ്റ് മൂന്ന് പേരുടെയും ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നേരത്തെ തന്നെ തള്ളിയിരുന്നു. രണ്ടാമതും ദയാഹര്‍ജി നല്‍കിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

2012 ഡിസംബര്‍ 16നാണ്, ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച്  യുവതിയെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

 

Story Highlights- Nirbhaya case, President rejected ,the mercy plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top