ഡൽഹി കലാപം; പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് അറസ്റ്റിൽ

വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തിന് തുടക്കത്തിൽ പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഷാരൂഖ് അറസ്റ്റിലായ വിവരം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഷാരൂഖ് അറസ്റ്റിലായെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇത് പിന്നീട് പൊലീസ് നിഷേധിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് ഷാരൂഖ്. ജാഫാറാബാദിൽ വച്ചാണ് ഷാരൂഖ് പൊലീസിന് നേരെ വെടിവച്ചത്. ഒരു പൊലീസ് ഓഫീസർക്ക് നേരെ തോക്ക് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെടുന്ന ഷാരൂഖിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

story highlights- sharukh, uttar pradesh, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top