കൊവിഡ് 19 ; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 148

ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. ചൈനക്ക് പുറത്ത് കൊവിഡ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇതുവരെ എണ്‍പത് രാജ്യങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ മരിച്ചവരുടെ മൊത്തം എണ്ണം 3,383 ആയി.

41 പേരാണ് ഇന്നലെ മാത്രം ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചത്. ഇറാനില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 107 പേരാണ്. 2900 പേര്‍ക്ക് രോഗം ബാധിച്ചു. ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥന പള്ളികളില്‍ ഉണ്ടാകില്ല. ദക്ഷിണ കൊറിയയില്‍ 37 പേര്‍ മരിച്ചു. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ദക്ഷിണകൊറിയയിലാണ്. 5,766 പേര്‍ക്കാണ് രോഗം ബാധിച്ചത്. കലിഫോര്‍ണിയയില്‍ ഒരാള്‍ മരിച്ചതോടെ യുഎസിലെ മരണസംഖ്യ 12 ആയി. രോഗവ്യാപനം തടയാന്‍ കലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍, ഫ്‌ലോറിഡ, ഹവായി സംസ്ഥാനങ്ങളില്‍ നേരത്തേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകത്ത് മൊത്തം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 97,942 ആയി.

വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ഫേസ്ബുക് ഓഫീസിലെ ഒരാള്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഓഫീസ് ഒന്പതുവരെ അടച്ചു. ജീവനക്കാര്‍ ഈ മാസം അവസാനംവരെ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആണ് നിര്‍ദ്ദേശം. ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 115 ആയി. രോഗവ്യാപനം തടയാന്‍ ലണ്ടന്‍ ബുക് ഫെയര്‍ റദ്ദാക്കി.

Story Highlights-  corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top