സിഐ എന്‍ ജി ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി

തൊടുപുഴ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ജി ശ്രീമോനെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐ ആണ് എന്‍ ജി ശ്രീമോന്‍. സിവില്‍ കേസുകളില്‍ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോന്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു.

സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കി. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

 

Story Highlights- HC seeks suspension  from service

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top