കൊവിഡ് 19; മെഡിക്കൽ മാസ്‌ക് പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ മാസ്‌കുകളുടെ ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തിരാവസ്ഥയുടെ ചൂഷണം തടയുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് പ്രതിനിധി റോബ് ലീതേൺ അറിയിച്ചു.

‘കാവിഡ്-19 ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മെഡിക്കൽ ഫെയ്സ് മാസ്‌കുകളുടെ വിൽപന പരസ്യങ്ങളും കൊമേഴ്‌സ് ലിസ്റ്റിംഗുകളും നിരോധിക്കുകയാണ്. ആരോഗ്യാടിയന്താരാവസ്ഥ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ ഞങ്ങൾ നയങ്ങളിൽ ആവശ്യമായ അപ്‌ഡേറ്റുകൾ വരുത്തും’- റോബ് ലീതേൺ ട്വീറ്റ് ചെയ്തു. ഈ തീരുമാനത്തെ ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയും പിന്തുണച്ചു.

ഫേസ് ബുക്കിലെ കൊറോണ വൈറസ് സംബന്ധിച്ച സെർച്ചുകളിൽ ഡബ്ല്യൂഎച്ച്ഒയുടെ മാർഗ നിർദേശങ്ങൾ പോപ്പ് അപ്പ് ചെയ്തു വരുന്ന രീതി ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Story highlight:Instagram and Facebook ban medical mask adds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top