എഴുന്നേറ്റ് നിന്ന് കൈയടിച്ച് സദസ്; അഭിമാനമായി കാർത്യായനിയമ്മ; വീഡിയോ

പ്രായം വകവയ്ക്കാതെ പരീക്ഷ എഴുതി വാർത്തകളിൽ ഇടം നേടി കേരളത്തിന് അഭിമാനമായി മാറിയ കാർത്യായനിയമ്മ (98) രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി. കാർത്യായനിയമ്മ പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ സദസ് എഴുന്നേറ്റ് നിന്ന് കൈയടിച്ചു. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമനും സ്മൃതി ഇറാനിയും വേദിയിലുണ്ടായിരുന്നു.

സാക്ഷരതാ മിഷന്റെ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം പ്രാക്കുളത്തെ ഭാഗീരഥിയമ്മയും (105) പുരസ്‌കാരത്തിന് അർഹത നേടിയിരുന്നു. എന്നാൽ ശാരീരിക പ്രയാസങ്ങൾ മൂലം പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തില്ല. കാർത്യായനിയമ്മയേയും പുരസ്‌കാരം നേടിയ മറ്റുള്ളവരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന സാക്ഷരത പഠിതാവാണ് കാർത്യായനിയമ്മ. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top