ഡൽഹിയിൽ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ

ന്യൂ ഡൽഹിയിൽ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ, മകൾ സമൃത വാത്സ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡൽഹി വസുന്ധര എൻക്ലെവിലുള്ള ഇവരുടെ അപാർട്ട്മെന്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടു ജോലിക്കാരി രാവിലെ എത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ന്യൂ അശോക് നഗർ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: malayali mom and daughter found dead in delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top