Advertisement

കൊറോണ; പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ

March 10, 2020
Google News 0 minutes Read

കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുമായി സർക്കാർ. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരുത്തണമെന്ന് നിർദേശത്തിൽ പറയുന്നു.

കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കാൻ അനുവദിക്കരുത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബെഞ്ചിൽ ഒരാൾ വീതം ഇരുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ

1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരുത്തണം.

2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കാൻ അനുവദിക്കരുത്.

3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബെഞ്ചിൽ ഒരാൾ വീതം ഇരുത്തുക.

4. കുട്ടികൾ കഴിവതും കൂട്ടംകൂടി നിൽക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടൻ വീടുകളിലേക്ക് പോകണം.

5. ശ്വാസകോശ രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.

6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here