Advertisement

കർണാടകയിൽ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചു

March 10, 2020
1 minute Read

കർണാടകത്തിൽ നാല് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. വൈറസ് പടർന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യർഥിച്ചു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും നിരീക്ഷിച്ചുവരികയാണ്.

അതിനിടെ, ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്‌കർ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ യോഗം ചർച്ചചെയ്തു.

read also: സംസ്ഥാനത്ത് 12 പേർക്ക് കൊറോണ; കോട്ടയത്ത് നാല് പേർക്ക് സ്ഥിരീകരിച്ചു

അതേസമയം, കേരളത്തിൽ പന്ത്രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top