കൊവിഡ് 19; ക്ഷേത്രത്തിലെ വിഗ്രഹത്തിനും മാസ്‌ക്

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും മാസ്‌ക്. വാരാണസിയിലെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠയ്ക്ക് മാസ്‌ക് ധരിപ്പിച്ചത്. വിഗ്രഹത്തെ തൊടരുതെന്ന നിർദേശവും മാസ്‌ക് ധരിപ്പിച്ചശേഷം നൽകി.

ബോധവത്കരണത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിലെ വിശ്വനാഥ വിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ചതെന്നാണ് ക്ഷേത്ര പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞത്. രോഗ ബാധയുള്ളവർ വിഗ്രഹത്തിൽ സ്പർശിച്ചാൽ വൈറസ് മറ്റുള്ളവരിലേയ്ക്കും പടരും. അതിനാലാണ് വിഗ്രഹത്തിൽ സ്പർശിക്കരുതെന്ന നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിഗ്രഹത്തിന് വസ്ത്രം ധരിപ്പിക്കാറുണ്ട്. ചൂടുകൂടുമ്പാൾ എസിയോ ഫാനോ ഘടിപ്പിക്കും. അതുപോലെ തന്നെയാണ് മാസ്‌ക് ധരിപ്പിച്ചതെന്നും പൂജാരി വ്യക്തമാക്കി. കഴിഞ്ഞദിവസം വിശ്വാസികളും പൂജാരിമാരും മാസ്‌ക് ധരിച്ചാണ് പ്രാർത്ഥനകളിൽ പങ്കെടുത്തത്.

story highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top