കൊവിഡ് 19 : കൊച്ചിയിൽ ഇനി പൊതുനിരത്തിൽ തുപ്പിയാൽ നടപടി

സംസ്ഥാനത്ത് കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. കൊച്ചിയിൽ ഇന് പൊതുനിരത്തിൽ തുപ്പിയാൽ നടപടിയുണ്ടാകും. ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഇതിന് പുറമെ കൊവിഡ് 19 വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും നോട്ടിസടിച്ച് വിതരണം ചെയ്യാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാകും നോട്ടിസ് വിതരണം. ഇതിന് പുറമെ സമൂഹമാധ്യമങ്ങളിലൂടെ ബോധവത്ക്കരണവും നടത്തും.

മാലിന്യനിർമാർജന തൊഴിലാളികൾ, പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ജീവനക്കാർക്ക് ഇവർക്ക് സുരക്ഷാ മാസ്‌ക്കുകൾ വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

Story Highlights- Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top