കൊവിഡ് 19; ഭക്ഷ്യക്ഷാമമെന്ന് പത്തനംതിട്ട ഡിഎംഒ

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യക്ഷാമമുണ്ടെന്ന് വ്യക്തമാക്കി പത്തനംതിട്ട ഡിഎംഒ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഡിഎംഒ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും ചിലർ നിസ്സഹകരണം കാണിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം, ഇൻഫോപാർക്കിലെ പത്തനംതിട്ട സ്വദേശികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാർ അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്. പത്തനംതിട്ടയിൽ കെറോണ സംശയത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ഇൻഫോപാർക്കിലും നിയന്ത്രണമേർപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ തീയറ്ററുകൾ അടച്ചിടും. എൽഡിഎഫും പൊതുപരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

story highlights- corona virus, DMO, Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top