കൊവിഡ് 19 : കോട്ടയത്ത് ക്ലിനിക്ക് അടപ്പിച്ചു; ഡോക്ടർ നിരീക്ഷണത്തിൽ

കോട്ടയത്ത് കൊവിഡ് സ്ഥീകരിച്ച ചെങ്ങളം സ്വദേശികൾ ചികിത്സ തേടിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു. തിരുവാതിക്കലിലെ ക്ലിനിക്കാണ് അടപ്പിച്ചത്. ക്ലിനിക്കിലെ ഡോക്ടറെ നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ഇതുവരെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കൾക്കും ഇവരെ വിമാനത്താവളത്തിൽ വിളിക്കാൻ പോയ കോട്ടയത്തെ രണ്ടുപേർക്കും മറ്റ് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാലുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top