ലോകത്തിലെ ഒരേയൊരു പെൺ വെള്ള ജിറാഫിനെയും കുട്ടിയെയും വേട്ടക്കാർ കൊന്നു

ലോകത്തിലെ ഒരേയൊരു വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും വേട്ടക്കാർ കൊന്നു. കെനിയയിൽ ഉണ്ടായിരുന്ന ജിറാഫിനെയും കുട്ടിയെയുമാണ് വേട്ടക്കാർ വെടിവെച്ച് കൊന്നുകളഞ്ഞത്. കെനിയയിലെ ഗാരിസ പ്രവിശ്യയിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജിറാഫിൻ്റെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

രണ്ട് കുട്ടികൾ ഉണ്ടായിരുന്നതിൽ ഒരു ആൺകുട്ടി ഇപ്പോഴും ജീവനോടെയുണ്ട്. അതാണ് ലോകത്തിലെ അവശേഷിക്കുന്ന വെള്ള ജിറാഫ്. ജിറാഫിനെയും കുട്ടിയെയും കൊന്നത് വേട്ടക്കാർ തന്നെയാണെന്ന് ഗാരിസ പ്രവിശ്യ അധികാരികൾ അറിയിച്ചിച്ചു.

2017ലാണ് വെള്ള ജിറാഫുകൾ ആദ്യമായി വാർത്തകളിൽ ഇടം പിടിക്കുന്നത്. രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബമായിരുന്നു ഉണ്ടായിരുന്നത്.

മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. ആൽബിനിസവും സമാനമായ അവസ്ഥയാണെങ്കിലും ലൂസിസം ചില മാറ്റങ്ങളോടെയാണ് കാണപ്പെടുക.

Story Highlights: Poachers Kill World’s Only White Female Giraffe And Her Calf In Kenya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top