ചിലർ പ്രതികരിക്കുന്നത് ദേവേന്ദ്രനെ പോലെ: ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. പണ്ട് ആര് തപസ് ചെയ്താലും ഇന്ദ്രൻ വിചാരിച്ചിരുന്നത് അത് തന്റെ പദം കൈവശപ്പെടുത്താനെന്നായിരുന്നു. അതുപോലെയാണ് ചിലർ ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്- 19 കൈകാര്യം ചെയ്ത് സംസ്ഥാന സർക്കാരിന്റെ യശസ് കൂടിപ്പോകുമോ എന്നാണ് ചിലരുടെ സംശയം. അത് സംബന്ധിച്ച് ചർച്ച വരെ നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളെ രോഗത്തിന് വിട്ടുകൊടുക്കുകയാണോ ചെയ്യേണ്ടത്? മഹാമാരി വരുമ്പോൾ ഒരുമിച്ച് ജാഗ്രത പാലിച്ചാണ് നിൽക്കേണ്ടത്. ആ സമയത്ത് പക്ഷവും മുന്നണിയുമാണോ നോക്കേണ്ടത്? അതെല്ലാം നോക്കിനിൽക്കാൻ മനുഷ്യർ വേണ്ടേ നാട്ടിൽ? മനുഷ്യപക്ഷത്തല്ലേ നിൽക്കേണ്ടത്? കെപിസിസി ചർച്ചകളെയും മുഖ്യമന്ത്രി വിമർശിച്ചു.

Read Also: കൊവിഡ് 19 വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രത്യേക ആപ്പ്

എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഇമേജ് ബിൽഡിംഗ് നിർത്തണമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡ്-19 രോഗ പ്രതിരോധത്തിൽ വീഴ്ചകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്ന സ്ഥലമാണ് നിയമസഭ. ഇന്നലെ നിയമസഭയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിനെ വളച്ചൊടിച്ച് സർക്കാരിന് അനുകൂലമായ ഭാഗങ്ങൾ മാത്രമാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. ആരോഗ്യ മന്ത്രി എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല. ആരോഗ്യ മന്ത്രിയുടെ മീഡിയാ മാനിയ ഒഴിവാക്കണം. അവരുടെ മീഡിയ മാനിയ കൂടിപ്പോകുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ സഭയിൽ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

pinarayi vijayan, ramesh chennithala chennithalaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More