സാനിറ്റൈസർ, മാസ്‌ക്കുകൾ എന്നിവയ്ക്ക് കൊള്ള വില; മെഡിക്കൽ ഷോപ്പുകളിൽ മിന്നൽ പരിശോധന

ലോകാരോഗ്യ സംഘടന കൊവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകം മുഴുവൻ കൈകോർത്ത് പ്രതിരോധക്കോട്ട തീർക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ചിലരുടെ കണ്ണുകൾ സാമ്പത്തിക ലാഭത്തിൽ തന്നെയാണുള്ളത്. കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങളാണ് മാസ്‌ക്കും, സാനിറ്റൈസറുകളും. എന്നാൽ മാസ്‌ക്കുകളുടെ വില അഞ്ച് രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയാണ് പല വ്യാപാര സ്ഥാപനങ്ങളും വിൽക്കുന്നത്. സാനിറ്റൈസറുകളുടെ വിൽപനയിലും അമിതവില ഈടാക്കുന്നതായി പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 16 കേസുകളാണ് മധ്യകേരളത്തിൽ മാത്രം ലീഗൽ മെട്രോളജി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ട്.

Read Also: കൊവിഡ് 19: കേന്ദ്രമന്ത്രിമാരുടെ വിദേശപര്യടനം ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി

ഇത്തരത്തിൽ വിൽപന നടത്തിയ മെഡിക്കൽ ഷോപ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. 16 കേസുകളാണ് മിന്നൽ പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. 121 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിൽ മാത്രം പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചിക്ക് പുറമേ, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലും പരിശോധന നടത്തിയിരുന്നു. പരാതികൾ വർധിച്ച സാഹചര്യത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന കൂടുതൽ കർശനമാക്കാനാണ് ലീഗൽ മെട്രോളജി അതോറിറ്റിയുടെ തീരുമാനം.

 

sanitizer, mask price hike during corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top