സിയാദിന്റെ ആത്മഹത്യയിൽ ആരോപണങ്ങൾ തള്ളി കളമശേരി ഏരിയ സെക്രട്ടറി

തൃക്കാക്കര സിപിഐഎം സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗമായ സിയാദിന്റെ ആത്മഹത്യയിൽ ആരോപണങ്ങൾ തള്ളി കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. ആത്മഹത്യ കുറിപ്പ് സിയാദ് തയാറാക്കിയതല്ലെന്നും, ഫോറൻസിക് പരിശോധന ആവശ്യപ്പെടുമെന്നും സക്കീർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. കത്ത് കണ്ടെത്തിയത് കോൺഗ്രസ് നേതാക്കളെന്നും, സിയാദും ബന്ധുവും തമ്മിലുള്ള സ്വത്ത് തർക്കമാണ് അത്മഹത്യയ്ക്ക് കാരണമെന്നും ആരോപണവിധേയരായ നേതാക്കൾ അറിയിച്ചു.

സിപിഐഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന സിയാദ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായി കുറിപ്പിൽ ആരോപിച്ചിരുന്ന സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി കെആർ ജയചന്ദ്രൻ, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെപി നിസാർ എന്നിവരാണ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്. സിയാദിന്റെ ആത്മഹത്യ കുറിപ്പിൽ സംശയമുണ്ടെന്നും കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്കയണമെന്നും സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. സിയാദ് മരണപ്പെട്ട് 2 ദിവസത്തിന് ശേഷമാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കുറിപ്പ് കണ്ടെത്തിയവർ കോൺഗ്രസുകാരാണെന്നും, ബന്ധുവുമായുള്ള സ്വത്ത് തർക്കമാണ് സിയാദിന്റ ആത്മഹത്യയ്ക്ക് കാരണമെന്നും ഇവർ ആരോപിച്ചു. കത്തിലെ കൈയ്യക്ഷരം സിയാദിന്റേതല്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

തങ്ങൾക്കെതിരായ ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സക്കീർ ഹുസൈൻ.

Story highlight: Siyad’s suicide, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top