ഹസ്തദാനത്തിന് പകരം നമസ്തേ പറഞ്ഞ് ലോകനേതാക്കൾ

ആഗോളതലത്തിൽ കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹസ്തദാനത്തിന് പകരം നമസ്തേ പറഞ്ഞ് ലോക നേതാക്കൾ. ഹസ്തദാനം വൈറസ് പകരുന്നതിന് കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് പരമ്പരാഗത ഇന്ത്യൻ രീതി ലോക നേതാക്കൾ പിന്തുടരുന്നത്.

അമേരിക്കൻ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്തേ പറഞ്ഞു കൊണ്ടായിരുന്നു. എങ്ങനെയാണ് അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നേതാക്കൾ കൈകൂപ്പുന്ന ചിത്രം പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

മാത്രമല്ല, ബ്രിട്ടീഷ് രാജകുമാരൻ ബുധനാഴ്ച ലണ്ടനിലെ പലേഡിയത്തിൽ നടന്ന പ്രിൻസെസ് ട്രസ്റ്റ് അവാർഡ് ചടങ്ങിൽ അതിഥികളെ കൈകൾ കൂപ്പി സ്വീകരിക്കുന്നതും മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്തേ പിന്തുടരണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുൻപ് പറഞ്ഞിരുന്നു.

Story highlight: World leaders, namasthe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top