പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

ഏറെക്കാലത്തെ ആവശ്യങ്ങൾക്കൊടുവിൽ പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ തയാറായി. പോസ്റ്റുമോർട്ടം ടേബിളും ഉപകരണങ്ങളും മോർച്ചറിയോട് ചേർന്നുള്ള മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദുരൂഹതകളില്ലാത്ത കേസുകളിൽ പോസ്റ്റുമോർട്ടം പാലായിൽ തന്നെ നടത്താനാകും.

ആശുപത്രിയുടെ പിന്നിൽ 72 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലാണ് 8 ഫ്രീസറുകളോട് കൂടിയ മോർച്ചറിയും പോസ്റ്റുമോർട്ടം റൂമും ക്രമീകരിച്ചിരിക്കുന്നത്. പൊലീസ് സർജ്ജൻ ആവശ്യമില്ലാത്ത കേസുകളിൽ പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി സജ്ജമാണെന്ന് സൂപ്രണ്ട് പറഞ്ഞു.

പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി മാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. റോഡ് വികസനത്തിനായി രണ്ടേമുക്കാൽസെന്റ് സ്ഥലം വിട്ടുനൽകും. 25 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Story higlight: Pala General Hospital, post-mortem arrangements,were completed after the need

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top